എം.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
1945ൽ ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം നടന്ന് ഒരു നഗരം തന്നെ ഇല്ലാതായ ഓർമ്മ ആചരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 6.
എം.എസ്.ഐ വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ സന്ദേശവുമായി സ്കൂളിൽനിന്നും പരിസര പ്രദേശത്തിലൂടെ റാലി നടത്തി അനുശോചനം രേഖപ്പെടുത്തി.
ഹൈസ്കൂൾ, ഹയർസെക്കൻഡറി , ജെ.ആർ.സി, എൻ.എസ്.എസ് തുടങ്ങിയ വിദ്യാർത്ഥികളുടെ ഒരു നീണ്ടനിരതന്നെ അണിനിരന്നിരുന്നു. റാലിയിൽ വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പൽ ടി കെ സിറാജൂദ്ദീൻ, ഹയർസെക്കൻഡറി, ഹൈസ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.