MSI HSS KUNDOOR ബലി പെരുന്നാളിനോടനുബന്ധിച് നടത്തിയ പരിപാടികൾ .

M.S.I HIGHER SECONDARY SCHOOL,KUNDOOR

 






ഇന്ന് (06-07-2022 ബുധൻ) രാവിലെ 10:40 ന് മദ്റസാ UP വിഭാഗത്തിൽ Assembly സംഘടിപ്പിക്കുകയും Assembly വെച്ച് മുഴുവൻ കുട്ടികൾക്കും ബലി പെരുന്നാൾ സന്ദേശം നൽകുകയും ജൂൺ 19 വായനാ ദിന ത്തിൽ സംഘടിപ്പിച്ച വായനാ മത്സര ത്തിലെ വിജയികൾക്കുളള സമ്മാന വിതരണം നടത്തുകയും ചെയ്തു.....

പരിപാടിയിൽ മദ്റസാ UP വിഭാഗത്തിലെ ഉസ്താദുമാരായ സൈതലവി മുസ്‌ലിയാർ, ഹാരിസ് മുസ്‌ലിയാർ, സുബൈർ ഫൈസി, മുഹമ്മദ് ശാഫി മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു...

ഹാരിസ് മുസ്‌ലിയാർ ബലിപെരുന്നാൾ സന്ദേശം നൽകി. UP വിഭാഗം HOD മുഹമ്മദ് ശാഫി മുസ്‌ലിയാർ സമ്മാന ദാനം നിർവ്വഹിച്ചു. സൈതലവി മുസ്‌ലിയാർ, സുബൈർ ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ചു.....







ബലി പെരുന്നാളിനോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പുറത്തിറക്കിയ "സമർപ്പണം പതിപ്പ്" സ്കൂൾ ലീഡർ സീമ ടീച്ചർ (H.O.D)ക്ക് നൽകി പ്രകാശനം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ, സ്വദർ ഉസ്താദ്, വൈസ് പ്രിൻസിപ്പൽ,സ്റ്റാഫ്‌ സെക്രട്ടറി, തുടങ്ങിയവർ സംസാരിക്കുകയും ബലി പെരുന്നാൾ ആശംസിക്കുകയും ചെയ്തു.



MSI MADRASA KUNDOOR UP SECTION ലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഈദ് മുബാറക് Greetings Cards സ്ഥാപനത്തിന്റെ Principal , Vice Principal, Swadhar Mu-allim, Clerk, HS HOD, UP HOD, Office Staff എന്നിവർക്ക് കൈമാറുന്നു...



08-07-22(വെള്ളി) ബലി പെരുന്നാളിനോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 10-A ക്ലാസ്സിൽ പഠിക്കുന്ന ആദില ഫർസാന, രണ്ടാം സ്ഥാനം നേടിയ 8-B ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ സന എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുന്നു.