കുണ്ടൂർ എം എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിന് കീഴിൽ സ്പെക്ടാകിൾ '22 എന്ന ശീർഷകത്തിൽ സയൻസ് ഫെയറും എക്സിബിഷനും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു . വിവിധയിനം സ്റ്റാളുകൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹിയാനത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത പരിപാടിയിൽ മർകസ് സെക്രട്ടറി ആലി ഹാജി,മാനേജ്മെൻ്റ് പ്രതിനിധികളായ മഹ്മൂദ് ഹാജി, അബു മാസ്റ്റർ, ഹമീദ് ഹാജി, ബാവ ഹാജി എന്നിവരും സ്കൂൾ പ്രിൻസിപ്പാൾ സിറാജുദ്ദീൻ,സ്വദർ അബ്ദുൽ ഗഫൂർ ബദരി , വൈസ് പ്രിൻസിപ്പാൾ ജാഫർ എന്നിവർ പങ്കെടുത്തു.
കോട്ടക്കൽ ആയുർവേദ കോളേജിന്റെയും, കോട്ടക്കൽ ബ്രിഡ്കോ ആൻഡ് ബ്രിട്കോ, പ്രോജക്ട് എക്സ്, കൊളപ്പുറം കൊശവൻ കോളനി, ചിലവിൽ മണ്ണാറക്കൽ സൈദുക്കയുടെ പുരാവസ്തു പ്രദർശനം,യുസുഫ് ചെറുമുക്കിൻ്റെ ലക്ഷങ്ങൾ വിലമതിക്കുന്ന അലങ്കാര പക്ഷികൾ, മത്സ്യങ്ങൾ, കുട്ടികളുടെ ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര, ഐടി മേളകൾ , സയൻസ് മാത്സ് അറബിക് ഭാഷാ വിങ്ങ് പുരാ വസ്തുക്കളും നിർമ്മാണപരമായ പ്രവർത്തനങ്ങളെ കൊണ്ടും വിദ്യാർത്ഥികളുടെ വിവിധഇനം പദ്ധതികൾ കൊണ്ടും എക്സിബിഷൻ ശ്രദ്ധേയമായി . പരിപാടി നാട്ടുകാരിലും വിദ്യാർത്ഥികളിലും കൗതുക മുണർത്തി .
