ജൈവകൃഷി പരിശീലനം സംഘടിപ്പിച്ചു.

M.S.I HIGHER SECONDARY SCHOOL,KUNDOOR


 ജൈവകൃഷി പരിശീലനം സംഘടിപ്പിച്ചു. 


കുണ്ടൂർ എം എസ് ഐ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസും സ്റ്റുഡൻസ് യൂണിയനും ചുള്ളിപ്പാറ എ എം എൽ പി സ്കൂളുമായി സഹകരിച്ച് ജൈവകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 24 എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ മെഹബൂബ് പി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൃഷി ഓഫീസർ ആരുണി മുഖ്യാതിഥിയായിരുന്നു. എം എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി കെ സിറാജുദ്ദീൻ സ്കൂളിൽ നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതി വിശദീകരിച്ചു.  യുവകർഷകൻ മുനീർ ഐ കേ ചുള്ളിപ്പാറയെ ചടങ്ങിൽ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ സഹീർ വീരാശരി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സന്തോഷ് എൻ, അധ്യാപകരായ സത്യൻ സി വി, സന്ദീപ് പി, ഫഹദ് മച്ചിങ്ങൽ, സബിത, കയറുന്നിസ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ മുജീബ് മാസ്റ്റർ ചുള്ളിപ്പാറ സ്വാഗതവും ഷിനോയ് നന്ദിയും പറഞ്ഞു.