എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

M.S.I HIGHER SECONDARY SCHOOL,KUNDOOR


 

കുണ്ടൂർ എം എസ് ഐ ഹയർസെക്കൻഡറി സ്കൂൾ 2024-25 അധ്യായന വർഷത്തിലെ പഠന മികവിലെത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം integrity - 25 മർകസ് പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ജീനിയസ് സ്റ്റാർ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായവർക്കും ക്യാഷ് അവാർഡും മെമന്റേയും സമ്മാനിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, പി എം എസ് ടി കോളേജ് പ്രിൻസിപ്പാൾ മേജർ കെ ഇബ്രാഹിം, യു ഷാഫി ഹാജി, സെക്രട്ടറി എൻ പി ആലി ഹാജി,എം സി കുഞ്ഞുട്ടി ഹാജി, ടിടി അബ്ദുറബ്ബ്, ചെറിയാപ്പു ഹാജി, എംസി ബാവ ഹാജി,മുസ്തഫ മാസ്റ്റർ, കെ മുഹമ്മദ് ഹാജി, ഹമീദ് ഹാജി, കെ കെ കോയ, മൂസാ പത്തൂർ, സലാം, മുഹമ്മദലി മുസ്ലിയാർ താനാളൂർ അബ്ദുറഹ്മാൻ ഹാജി കാവുങ്ങൽ എന്നിവർ സംസാരിച്ചു. അറബിക്കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ ഖാസിമി അധ്യക്ഷതയും സ്കൂൾ പ്രിൻസിപ്പാൾ ടി കെ സിറാജുദ്ദീൻ സ്വാഗതവും സ്വദർ അബ്ദുൽ ഗഫൂർ ബദരി നന്ദിയും പറഞ്ഞു.