കരാട്ടെ പരിശീലനം ആരംഭിച്ചു.
കുണ്ടൂർ എം എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല സപ്തദിന കരാട്ടെ പരിശീലനം സെക്രട്ടറി എം പി ആലി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് മാസ്റ്ററും ഗോൾഡൻ അവാർഡ് വിന്നറുമായ എംപി മുനവ്വർ, ബ്ലാക്ക് ബെൽറ്റ് അബൂബക്കർ, ബ്ലാക്ക് ബെൽറ്റ് അൻസിബ കെ വി എന്നിവരാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്ത ക്ലാസുകളിലാണ് പരിശീലനം ആണ് നൽകുന്നത്. രാവിലെ 9 30 മുതൽ 11:30 വരെയാണ് സമയം.