നന്നംപ്ര ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം
🎙️
കുട്ടികളുടെ ഹരിത സഭ
കല്ലത്താണി മദ്രസ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. നന്നംപ്ര ഗ്രാമപഞ്ചായത്തിലെ 13 സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ ശ്രദ്ധേയമായ എല്ലാ അവതരണങ്ങളും കുണ്ടൂർ എം.എസ്.ഐ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത് എന്നത് നമുക്ക് അഭിമാനകരമാണ്.
സ്വാഗതം, പ്രതിജ്ഞ, അധ്യക്ഷ പ്രസംഗം, മുഖ്യ പ്രഭാഷണം, ആശംസകൾ, നന്ദിപ്രസംഗം, ആങ്കറിംഗ്, മൈമിങ് തുടങ്ങിയ വിവിധ പരിപാടികളിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രതീക്ഷിച്ചതിലേറെയും മികവോടെ ഓരോ പ്രവർത്തനവും അവർ നിർവഹിച്ചതായി ഗ്രാമപഞ്ചായത്തിന്റെ പ്രതിനിധികൾ സന്തോഷത്തോടെ അറിയിച്ചു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!