കൂടാരം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് നാളെ 21/12/24 മൂന്നു മണിക്ക് ചുള്ളിപ്പാറ എ എം എൽ.പി സ്കൂളിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാജിത കെ ടി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് തുടക്കമാവും. വാർഡ് കൗൺസിലർമാരായ സഹീർ കളത്തിങ്ങൽ, മഹബൂബ്, പിടിഎ പ്രസിഡണ്ട് ഫിർദൗസ്, മർക്കസ് ഭാരവാഹികളായ എൻ പി അലി ഹാജി, കെ കുഞ്ഞിമരക്കാർ ഹാജി, കെ.മഹ്മൂദ് ഹാജി, ഹമീദ് ഹാജി പി എം എസ് സി കോളേജ് പ്രിൻസിപ്പൽ മേജർ കെ ഇബ്രാഹിം, സ്കൂൾ സദർ അബ്ദുൽ ഗഫൂർ ബദരി, മുജീബ് മാസ്റ്റർ ചുള്ളിപ്പാറ, അബ്ദുൽ വഹാബ് ചുള്ളിപ്പാറ സ്കൂൾ HOD മാരായ കെ മാലിക്, കെ സീമ, ഷീജ, ഗൗസുദ്ദീൻ, സീനത്ത് എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലുമണിയോടെ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് വിളംബര ജാഥ സംഘടിപ്പിക്കും. ഏകതയ്ക്കും സ്വയംസേവനത്തിനുമായി എൻഎസ്എസ് യുവത എന്ന പ്രമേയത്തിൽ ഏഴു ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, സുകൃത കേരളം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, മൂല്യനിർമ്മാണം സൃഷ്ടിപരതയിലൂടെ, ഡിജിറ്റൽ ലിറ്ററസി, സുസ്ഥിര ജീവിതശൈലി, എന്നീ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
സൗജന്യ ആയുർവേദ എല്ല് രോഗ മെഡിക്കൽ ക്യാമ്പ് ചുള്ളിപ്പാറ എ എം എൽ പി സ്കൂളിൽ
കോട്ടക്കൽ VPSV ആയുർവേദ കോളേജ് കുണ്ടൂർ എം .എസ് .ഐ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിൽ ചുള്ളിപ്പാറ എ.എം. എൽ.പി സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 23 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്ന ക്യാമ്പിൽ സന്ധിവേദന, കാൽ മുട്ടുവേദന, തേയ്മാനം, പുറം വേദന, എല്ല് പൊട്ടൽ, പൈൽസ്, വാതങ്ങൾ തുടങ്ങിയവക്കും എല്ല് രോഗ സംബന്ധിയായ എല്ലാ അസുഖങ്ങൾക്കും ഡോക്ടർമാർ പരിശോധന നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും നമ്പറിൽ ബന്ധപ്പെടുക.
9656032403 (മുജീബ് മാസ്റ്റർ)
94009 82941 (ഫിറോസ്)
70349 52744 (സന്തോഷ്)
9961266960(സിറാജ്)
പ്രിയപ്പെട്ടവരെ ,
നമ്മുടെ സ്കൂളിന്റെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ ചുള്ളിപ്പാറ എ.എം.എൽ.പി. സ്കൂളിൽ വിജയകരമായി പൂർത്തിയാക്കിയ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നു. ഈ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സഹകരിച്ച എല്ലാ വ്യക്തികൾക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്കൂൾ മാനേജ്മെന്റിന്റെ അനുപമമായ പിന്തുണയും സെക്രട്ടറി അലി ഹാജി യുടെ സാന്നിധ്യവും സദർ ഉസ്താദ് അബ്ദുൽ ഗഫൂർ ബദരി അവർകളുടെ പ്രചോദനകരമായ സംസാരവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. കൂടാതെ, എല്ലാ സെക്ഷൻ സ്കൂൾ അധ്യാപകരായ രതീഷ്, മണികണ്ഠൻ, ഷാഹിദ്, രാഹുൽ, നജ സുബന, ഗൗസുദ്ദീൻ, മദ്രസ അധ്യാപകരായ അസീസ് ഫൈസി, ആരിഫ് ഫൈസി സലാഹുദ്ദീൻ ഫൈസി തെന്നല, അമീൻ ഹുദവി, സ്കൂൾ ബസ് ജീവനക്കാരായ അൻസാർ, ഷാഹിദ്, സാലി ഓഫീസ് സ്റ്റാഫ് അംഗങ്ങളായ അഷ്റഫ്ക്ക, സാബിറാത്ത എന്നിവരുടെയും സാന്നിധ്യവും പിന്തുണയും ക്രിയാത്മകമായ സംസാരവും ക്യാമ്പിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ഈ സഹകരണത്തിന് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഉത്സാഹം പകരുകയും, ആകർഷകമായ പരിശീലനങ്ങൾ നടത്തുകയും ചെയ്ത വൃന്ദാവൻ ടീമിനെയും(എൽ.പി അധ്യാപകരായ സറീൻ ട,ആബിദ, അശ്വനി, റിസാന അനുഷ) ടെൻഡർ ഹാർട്ട് ടീമിനെയും ( അധ്യാപകരായ സീനത്ത്, ഹസീന,ഇർഫാന, ഫസ്‌ന, ഷബീബ, ഫുലൈല) പ്രത്യേകം അഭിനന്ദിക്കുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളുടെയും പ്രതിബദ്ധതയും പങ്കാളിത്തവും ഉണ്ടാക്കിയെടുക്കാൻ നമ്മുടെ ഈ ടീമിന് കഴിഞ്ഞു എന്നത് അഭിമാനമാണ്.
ഇത് ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്ന അനുഭവമായി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച എല്ലാവർക്കും വീണ്ടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്നേഹപൂർവ്വം
ടി.ക്കെ സിറാജുദ്ദീൻ
പ്രിൻസിപ്പാൾ
എൻ. സന്തോഷ്
പ്രോഗ്രാം ഓഫീസർ
മാലിക്, ഫഹദ്, നാസർ, സബിത, സജ്ന, റാഷിദ ഖയറൂനിന്നിസ, റിജിഷ, ഗൗരി
(ഹയർസെക്കൻഡറി അധ്യാപകർ)