InfiniX
Edufest' 25
എം.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ Tenderheart പ്രീ പ്രൈമറി, Vrindavan LP, UP എന്നീ സെക്ഷനുകളിലെ വിദ്യാർത്ഥികളുടെ പഠനോത്സവം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ പഠനവും, കഴിവുകളും സൃഷ്‌ടിപരമായ ആശയങ്ങളും ആഘോഷിക്കുന്ന മനോഹരമായ ചടങ്ങ് ജനുവരി 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30ന് താനൂർ AEO ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.
സ്കൂൾ മദ്രസ വിഭാഗങ്ങളിൽ
സൃഷ്ടിപരവും പുതുമ നിറഞ്ഞ കലകളും കഴിവുകളും ഉൾപ്പെടുത്തി മാനവികത, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷാ പ്രവർത്തനങ്ങൾ, സാങ്കേതിക വിദ്യകളും ഇലക്ട്രോണിക് നൂതനാവിഷ്കാരങ്ങളും, ആർട്ട് & ക്രാഫ്റ്റ്, കാലിഗ്രഫി, മാലിന്യങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ആശയവിനിമയ കഴിവുകൾ വികസിപ്പിക്കാനുള്ള പരിശീലന പരിപാടികൾ, സുസ്ഥിരതയും ഗ്രീൻ എനർജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, സാംസ്കാരിക പൈതൃകവും ചരിത്രവുമുള്ള പ്രദർശനങ്ങൾ, പൊതുപ്രസംഗവും ചര്‍ച്ചാ വേദികളും എന്നീ ആകർഷണീയമായ അമ്പതോളം സ്റ്റാളുകളിൽ ഏകദേശം 500 ഓളം വിദ്യാർത്ഥികൾ InfiniX Edufest ൽ വിഭവങ്ങൾ ഒരുക്കുന്നുണ്ട്.
മദ്രസയിൽ Thanmiya എന്നും പ്രീ പ്രൈമറിയിൽ Starry Fest എന്നും LP യിൽ V'FESTO (V2) എന്നും UP യിൽ UPlift എന്നുമാണ് ഈ പ്രോഗ്രാം അറിയപ്പെടുക. മാനേജ്മെൻറ് ഭാരവാഹികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ, പൂർവ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
സംഘാടക സമിതി
ചെയർമാൻ
* സിറാജുദ്ദീൻ
മദ്രസ ചെയർമാൻ
* അബ്ദുൽ ഗഫൂർ ബദരി
കൺവീനർ
* മുഹമ്മദ് ഗൗസുദ്ദീൻ
മദ്രസാ കൺവീനർ
* സക്കരിയ കമാലി
വിവിധ ചാർജുള്ള കൺവീനർമാർ
* സീമ, ഷീജ, അബ്ദുൽ ഹമീദ്, അബ്ദുൽ ഹമീദ് മന്നാനി, സാദിഖ് ഫൈസി, സീനത്ത്, ശബീബ, സജ്ന, മുബീന, സഫ്രാസ്, നജ, മുഫീദ, സറീൻ, ഫുളൈല
എല്ലാവരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു