ചെയിൻ ഓഫ് ഹോപ്
കുണ്ടൂർ: ജൂൺ 26 ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെ എം എസ് ഐ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കുണ്ടൂർ അത്താണിക്കലിൽ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. റോഡിന്റെ ഇരുവശങ്ങളിലും വിദ്യാർഥികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രസ്തുത ചടങ്ങ് എം എസ് ഐ ഭാരവാഹി കെ കുഞ്ഞുമരക്കാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധിയായ ഫിദ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥി പ്രതിനിധി സന ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. സെക്രട്ടറി അലി ഹാജി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാജി കെ, പ്രിൻസിപ്പാൾ സിറാജുദ്ദീൻ ടി കെ, സദർ അബ്ദുൽ ഗഫൂർ ബദരി, അബു മാസ്റ്റർ, PTA പ്രസിഡണ്ട് മൂസാ പത്തൂർ, പിടിഎ വൈസ് പ്രസിഡൻറ് സലാം എന്നിവർ സന്ദേശജാഥയ്ക്ക് നേതൃത്വം നൽകി.ഗൈഡ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് കല ആവിഷ്കാരം ശ്രദ്ധേയമായി. സ്കൗട്ട് ആൻഡ് ഗൈഡ് പരേഡ്, സൈക്കിൾ റാലി, സ്കേറ്റിംഗ് റൈഡ്, കരാട്ടെ ഷോ, ലഘുലേഖ നോട്ടീസ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് രാധികാ നായർ ബോധവൽക്കരണ ക്ലാസ് നടത്തി. കൺവീനർമാരായ മുബീന ടീച്ചർ, അബ്ദുൽഹമീദ് മാസ്റ്റർ, ഷീജ ടീച്ചർ, മാലിക് ഹുദവി, റീമ, ഷഹല, അമീൻ ഹുദവി, ആരിഫ് ഫൈസി,സുഫീറ, സന്തോഷ്, സജ്‌ന സൗദാ ബീവി മറ്റു എല്ലാ ക്ലാസ്സ് അധ്യാപകരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.