കുണ്ടൂർ എം എസ് ഐ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) ഉദ്ഘാടനം താനൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ സെഷനുകളിൽ താനൂർ ഡിവൈഎസ്പി പ്രമോദ് പി,പരപ്പനങ്ങാടി എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ദിനേശ് എന്നിവർ വിദ്യാർത്ഥികളുടെ സുരക്ഷ, ജുവൈനൽ കുറ്റകൃത്യങ്ങൾ, ഗതാഗത സുരക്ഷ, ലഹരി വസ്തുക്കളുടെ ഉപയോഗം വിതരണം, പ്രണയ ചതികൾ ചൂഷണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. മാനേജ്മെൻറ് പ്രതിനിധികളായ എൻ പി ആലി ഹാജി, കെ മുഹമ്മദ് ഹാജി, കെ കുഞ്ഞിമരക്കാർ, ഹമീദ് ഹാജി, പിടിഎ പ്രസിഡണ്ട് മൂസ പത്തൂർ, വൈസ് പ്രസിഡണ്ട് സലാം, പി എം എസ് ടി കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ കൃഷ്ണകുമാർ, എം എസ് ഐ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി കെ സിറാജുദ്ദീൻ, വാർഡ് മെമ്പർ ധന ടീച്ചർ, അബ്ദുൽ ഗഫൂർ ബദ്രി, വൈസ് പ്രിൻസിപ്പാൾ വൈ പി ജാഫർ,ഷുക്കൂർ ഫൈസി, അരുൺ കുമാർ എന്ന ബാബു, ഇസ്ഹാഖ് എംസി, റാഷിദ്, അധ്യാപകരായ മാലിക് കെ, സീമ കെ, ഷീജ കെ, അബ്ദുൽ ഹമീദ്, ഷിനോയ്, സന്തോഷ് എൻ, ഫഹദ് എം, നാസർ കെ സി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Safe Steps -Student Awareness &Protection Program
10:33 AM