പ്ലസ് ടു വിദ്യാർഥിനികൾക്ക് സ്പിരിച്വൽ മോട്ടിവേഷൻ ക്ലാസ്

M.S.I HIGHER SECONDARY SCHOOL,KUNDOOR
കുണ്ടൂർ: എം.എസ്.ഐ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികൾക്കായി സ്പിരിച്വൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കെ.ജി., എൽ.പി. വിഭാഗം എച്ച്.ഒ.ഡി. സമീറ ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സദർ ഉസ്താദ് അബ്ദുൽ ഗഫൂർ ബദരി, ഹയർ സെക്കൻഡറി വിഭാഗം എച്ച്.ഒ.ഡി. മാലിക് സാർ എന്നിവർ ആശംസകൾ നേർന്നു. മതപരമായ അറിവ്, വ്യക്തിത്വവികസനം, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. വിദ്യാർഥിനികൾക്ക് ആത്മവിശ്വാസവും ജീവിതത്തിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള പ്രചോദനവും നൽകുന്നതായിരുന്നു ക്ലാസ്.