എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ്: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
2:36 AM
കുണ്ടൂർ
എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് ചൊവ്വാഴ്ച (11-08-2026) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
എച്ച്.എസ്.എസ് സെക്ഷൻ ഇലക്ഷൻ കൺവീനർ സജ്‌ന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങ് സ്കൂൾ സെക്രട്ടറി ആലി ഹാജി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് ആവശ്യമായ നിർദേശങ്ങളും മാർഗനിർദേശങ്ങളും അദ്ദേഹം നൽകി. സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും കുട്ടികൾക്ക് ആശംസകളും നിർദേശങ്ങളും നൽകുകയും ചെയ്തു.
ഹയർസെക്കൻഡറി വിഭാഗം മേധാവി മാലിക് സാർ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാനായി ഹനാൻ ഷൈഫ് (C2A), വൈസ് ചെയർമാനായി ഫിദ, ജനറൽ ക്യാപ്റ്റനായി ഫഹദ്, സ്റ്റുഡന്റ് എഡിറ്ററായി റിഷാന ഫിനു, ഫൈൻ ആർട്സ് സെക്രട്ടറിയായി ഹിബ നസ്‌റിൻ, സ്റ്റുഡന്റ് കൺവീനറായി സിനാൻ, ജോയിന്റ് കൺവീനറായി ജന്ന ജമാൽ, ഫസ്റ്റ് ഇയർ റെപ്രസന്റേറ്റീവായി അദ്നാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
സ്കൂൾ ഇലക്ഷൻ കൺവീനർ നാസർ സാർ നന്ദി രേഖപ്പെടുത്തി.
ജനാധിപത്യ മൂല്യങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ നേതൃത്വശേഷി വളർത്തുകയാണ് പുതിയ സ്കൂൾ പാർലമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക-കലാ പ്രവർത്തനങ്ങൾക്ക് ഈ അധ്യയന വർഷം തുടക്കം കുറിക്കും.



