സ്കൂൾ പാർലമെൻററി തിരഞ്ഞെടുപ്പ് നടത്തി

KALFAN
എം.എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ ഈവർഷം പ്രത്യേകരീതിയിലാണ് ഇലക്ഷനെ നടത്തിയത്. ഇന്ത്യൻ ജനാധിപത്യ തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വിദ്യാർഥികളിൽ അറിവ് പകരുവാൻ പരമ്പരാഗത ബാലറ്റ് പേപ്പർ സിസ്റ്റവും ആധുനിക ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സൗകര്യവും ഒരുപോലെ പ്രാവർത്തികമാക്കി ഇരിക്കുകയാണ് എം.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ.

ക്ലാസ്സ് ലീഡർ ഡെപ്യൂട്ടി ലീഡർ എന്നിവ ബാലറ്റ് പേപ്പർ സിസ്റ്റവും. ചെയർമാൻ വൈസ് ചെയർമാൻ തുടങ്ങി ജനറൽ സീറ്റുകൾ ഇവിഎം സിസ്റ്റത്തിലും ആണ് നടക്കുന്നത്.

സ്കൂളിലെ തന്നെ ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗം അധ്യാപകൻ കൽഫാൻ പാറയിൽ തയ്യാറാക്കിയതാണ് ഇവിഎം സോഫ്റ്റ്‌വെയർ. ഇലക്ഷൻ കമ്മീഷണറായി അധ്യാപകൻ നാസർ കെ സിയുടെയും പ്രിൻസിപ്പൽ സിറാജുദ്ദീൻ ടി കെയുടെയും നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്. മനാഫ് കെ വി, ഫഹദ് മച്ചിങ്ങൽ, മാലിക്, സ്മിത, ഫർഹത്ത്, സജിന തുടങ്ങി ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകർ ഒരുമിച്ച് നടത്തിയാണ് ഇലക്ഷൻ വിജയിപ്പിച്ചത്.