മാറുന്ന കാലത്തിനനുസരിച്ചുള്ള പുതുമയാർന്ന പ്രവർത്തനങ്ങളുമായി DECORUM 2k 2018 കുണ്ടൂർ MSI ഹയർസെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.അബ്ദുറബ്ബ് MLA ചടങ്ങ് ഉത്ഘാടനംചെയ്തു. ജില്ലയിലെ മികച്ച അത്‌ലറ്റ്കൾക്കുള്ള അവാർഡുകൾ അദ്ദേഹം വിതരണംചെയ്തു.
കാൽനൂറ്റാണ്ടായുള്ള മർക്കസിന്റെ ചരിത്രവും വർത്തമാനവും ഉൾക്കൊള്ളുന്ന ആദ്യ പ്രിന്റഡ് മാഗസിൻ "നിറം മായാത്ത ഓർമ്മകൾ " സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ സജീവൻ പ്രകാശനം ചെയ്തു.തുടർന്ന് സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം താനൂർ എസ്ഐ ശ്രീ. നവീനൻ നിർവഹിച്ചു .സ്കൂളിനെ പ്ലാസ്റ്റിക് മുക്ത ക്യാമ്പസായി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .മുസ്തഫ പനയത്തിൽ പ്രഖ്യാപിച്ചു. പിന്നീട് എസ്എസ്എൽസി, എൽ എസ് എസ് ,രാജ്യപുരസ്കാർ , മദ്രസ പൊതു പരീക്ഷ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും അതിനു പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു . താനൂർ AEO ഗോപാലകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്തു .
സ്കൂളിൻറെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗ് സെക്രട്ടറി കുഞ്ഞിമരക്കാർ നിർവഹിച്ചു.ഹയർ സെക്കണ്ടറി അധ്യാപകനായ കൽഫാൻ പാറയിൽ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത് .നാഷണൽ അത്ലറ്റ്സ് അവാർഡുകൾ മലപ്പുറം ജില്ല അത്ലറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ വി പി സക്കീർ ഹുസൈൻ വിതരണം ചെയ്തു. തുടർന്ന് വിദ്യാലയത്തിലെ സന്നദ്ധസംഘടനയായ 'മുസാ അദ' അബ്ദുൽ ഗഫൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.ത്രിതീയ സോപാനം ബാഡ്ജ് വിതണം ജെ ആർ സി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ത്രിവിക്രമൻ നിർവ്വഹിച്ചു
പ്രിൻസിപ്പൽ സിറാജുദ്ദീൻ ഭാരവാഹികളായ എൻ പി ആലിഹാജി ,ചെറിയാപ്പുഹാ ജി,പീച്ചിഹാജി,കെ.കോയ,റഹീംമാസ്റ്റർ,മുഹമ്മദ്ഹാജി,പി.ടി.എ പ്രിസിഡന്റ് കുനിയിൽമുഹമ്മദ്കുട്ടി , ജെ ആർ സി ബേബി,മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്ഷാഫി,ആർട്സ് കോളേജ് പ്രിൻസിപ്പൽ മേജർ ഇബ്രാഹിം ,അബ്ദുൾ ഗഫൂർബദ്രി,ജാഫർ വൈ.പി തുടങ്ങിയവർ സംസാരിച്ചു.സ്കൂളിലെ എൻ.എസ്.എസ് ,തണൽകൂട്ട്,ജെ.ആർ.സി,സ്കൗട്ട്സ്,ഹെൽത്ത് ക്ലബ്,ഹരിത ക്ലബ് അംഗങ്ങളും അദ്ധ്യാപകരും ചടങ്ങിന് നേതൃത്വം നൽകി.