എം എസ് ഐ എച്ച്എസ്എസ് കലാലയത്തിൽ 11 വർഷത്തോളം ഹൈസ്കൂൾ വിഭാഗം സെക്ഷനിൽ മാത്തമാറ്റിക്സ് അദ്ധ്യാപകനായി ഷംസുദ്ദീൻ സാർ പ്രവർത്തിച്ചു. അച്ചടക്കം, കൃത്യനിഷ്ഠ,നല്ല പെരുമാറ്റം തുടങ്ങിയവയെല്ലാം സാറിന്റെ കൈമുതൽ ആയിരുന്നു. വിദ്യാർത്ഥികളുടെ കലാകായികം മുതലായ അക്കാദമിക പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. കുട്ടികൾക്ക് മുമ്പിൽ ഒരു നല്ല അധ്യാപകനായും, സഹപ്രവർത്തകർക്കും മുൻപിൽ ഒരു നല്ല സഹോദരൻ ആയും നിറഞ്ഞു നിൽക്കാൻ ഷംസുദ്ദീൻ സാറിന് കഴിഞ്ഞു. ഏതു പ്രതിസന്ധിയെയും ചിരിച്ചുകൊണ്ട് തരണം ചെയ്യണം എന്ന് മാതൃകയാകുന്നു.